പത്തനംതിട്ട: ഓക്‌സിലറി ഗ്രൂപ്പ് സിഡിഎസ് തല ഉദ്ഘാടനവും സമ്പൂര്‍ണ്ണ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപനവും

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ഓക്‌സിലറി ഗ്രൂപ്പ് സിഡിഎസ് തല ഉദ്ഘാടനവും സമ്പൂര്‍ണ്ണ  ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപനവും നടത്തി. ഐമാലി വെസ്റ്റ് വാര്‍ഡ് അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ജോണ്‍സന്‍ വിളവിനാല്‍  ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുജാതയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി സമ്പൂര്‍ണ്ണ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപനം നടത്തി. ജില്ലാ കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍  വിഷയാവതരണം  നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സ്മിത സുരേഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷാജി ജോര്‍ജ്, സാലി തോമസ്, അഡ്വ.  മനോജ് കുമാര്‍, മെമ്പര്‍മാരായ മിനി വര്‍ഗീസ്, അന്നമ്മ, റിജു കോശി, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ അജിത്, ഉണ്ണികൃഷ്ണന്‍, ആര്‍.പി അശ്വതി, സിഡിഎസ് അക്കൗണ്ടന്റ്  ആതിര കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സിഡിഎസ്,എഡിഎസ് അംഗങ്ങള്‍, ഓക്‌സിലറി  ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →