കണ്ണൂർ : കണ്ണൂര്‍ കരിവെള്ളൂര്‍ മണക്കാട്ട് പൂച്ചകളോട് കൊടും ക്രൂരത. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലെ പൂച്ച കുഞ്ഞുങ്ങളെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു. മാത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി വി ചന്ദ്രന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.
25/10/21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് അധ്യാപകനായ പി വി ചന്ദ്രന്‍ വീടിന്റെ മുന്‍വാതില്‍ തുറന്നപ്പോള്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടത്. ജനിച്ച് ദിവസങ്ങള്‍ മാത്രമായ പൂച്ച കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്ക് ഇരയായത്.
മറ്റൊരു സ്ഥലത്ത് ദേഹത്ത് വെള്ളം ഒഴിച്ച നിലയില്‍ അമ്മ പൂച്ചയെയും ചത്തു കിടക്കുന്ന നിലയില്‍ കണ്ടെത്തി. ആരോ ബോധപൂര്‍വം ചെയ്ത കൊടും ക്രൂരതയാണ് ഇതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പി വി ചന്ദ്രന്‍ പറഞ്ഞു. പയ്യന്നൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മാത്തില്‍ ഗവര്‍ണമെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിൻസിപ്പലായ പി വി ചന്ദ്രന്‍ വീടിന് പുറത്ത് പൂച്ചകള്‍ക്ക് കിടക്കാന്‍ പ്രത്യേക സ്ഥലം ഒരുക്കിയിരുന്നു. ഇവിടെ നിന്നും പൂച്ചകളെ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.