കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യൽ ബിൽ : രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വന്യജീവി ആക്രമണം ഫലപ്രദമായി നേരിടുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ പര്യാപ്തമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എ.കെ.ശശീന്ദ്രനും നിയമമന്ത്രി പി.രാജീവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്.

നടപടി സ്വാഗതര്‍ഹം
.
ഗവര്‍ണറുടെ നടപടി സ്വാഗതര്‍ഹമാണെന്നും രാഷ്ട്രപതിയുടെ അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വനം മന്ത്രി പറഞ്ഞു.
ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ ആവശ്യമെങ്കില്‍ ഉടന്‍ കൊല്ലുന്നതിനോ മയക്കുവെടിവയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →