അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

October 25, 2021 - 10:19 pm

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം കൊല്ലം ജില്ലയിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ (റിട്ട.) കെ.അബ്രഹാം മാത്യൂ, കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. കൊല്ലം പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിൽ 28,29,30 തീയതിയിൽ നടക്കുന്ന സിറ്റിംഗ് രാവിലെ 10 മുതൽ ആരംഭിക്കും. അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.  ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്. സിറ്റിംഗിന് ഹാജരാകുന്നവർ നിർബന്ധമായും കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *