റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡില്‍ മരണ സംഖ്യ 64 ആയി ഉയര്‍ന്നു

October 22, 2021 - 8:59 am

ഡെറാഡൂണ്‍: കനത്ത മഴയില്‍ ഉത്തരാഖണ്ഡിലുണ്ടായത് 64 മരണം. 11 പേരെ കാണാനില്ലെന്നാണു റിപ്പോര്‍ട്ട്.മരിച്ചവരില്‍ പത്തോളം പേര്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിപ്പോയ സഞ്ചാരികളാണ്.നൈനിറ്റാള്‍, അല്‍മോറ, ഹല്‍ദ്വാനി റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതായി അമിത് ഷാ അറിയിച്ചു. വൈദ്യുതോത്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകാതെ പുനരാരംഭിക്കും. മൊെബെല്‍ ശൃംഖല ഏതാണ്ട് മുഴുവനായും പ്രവര്‍ത്തനക്ഷമമായെന്നും അദ്ദേഹം പറഞ്ഞു. കാണാതായ ട്രെക്കിങ് സംഘത്തിലെ ഏഴു പേര്‍ പശ്ചിമ ബംഗാളില്‍നിന്നുള്ളവരാണ്, ഒരാള്‍ ഡല്‍ഹി സ്വദേശി. ലംഖാഗാ ചുരത്തിലേക്കുള്ള യാത്രയില്‍ ഒമ്പതു പോര്‍ട്ടര്‍മാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മഞ്ഞിടിച്ചിലില്‍നിന്നു രക്ഷപ്പെട്ട മൂന്നു പോര്‍ട്ടര്‍മാരാണ് അധികൃതരെ വിവരമറിയിച്ചത്. വ്യോമസേനാംഗങ്ങള്‍ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ഇവ ഹെലികോപ്ടറില്‍ കൊണ്ടുവരുമെന്നും ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പും അടിയന്തരമായി സ്വീകരിച്ച സുരക്ഷാ നടപടികളുമാണു വലിയ നാശനഷ്ടം ഒഴിവാക്കിയതെന്ന് ഉന്നതതല യോഗത്തിനു ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *