കോട്ടയം: കോട്ടയത്ത് ഉരുൾപൊട്ടൽ ഉണ്ടായ കൊക്കയാർ വടക്കേമലയിൽ ദുരന്തത്തിനിടയിലും മോഷണം. മഴക്കെടുതിക്ക് ഇരയായ രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായി. ദുരന്തത്തിനിടെ ഉള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ജീവനുമായി രക്ഷപെടുമ്പോൾ ഇത്തരം സംഭവങ്ങൾ നടക്കുന്നത് സങ്കടകരമായ കാര്യമാണെന്ന് നാട്ടുകാർ പറയുന്നു.
ഉള്ള സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ദുരന്തം കൊണ്ട് പോയി ബാക്കി കള്ളനും. ”അടുത്ത വീട്ടിലെ കുടുംബം കട തുടങ്ങാൻ കുറെ സാധനങ്ങൾ വാങ്ങി വെച്ചിരുന്നു. ഉരുൾപൊട്ടലിൽ അവരുടെ വീട് പൂർണമായും നശിച്ച് പോയി. അവരുടെ വീട്ടിൽ നിന്ന് 25000 രൂപയോളം മോഷണം പോയതായി നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. ഈ മേഖലയിലെ എല്ലാവരും ദുരിതാശ്വാസ ക്യാമ്പിലാണ്. റോഡുകൾ തകർന്നതാനാൽ ഇവിടേക്കുള്ള ഗതാഗതവും ദുഷ്കരമാണ്



