റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിട്ടിക്കാവ്, കിടാരക്കുഴി റോഡും പാലവും ഒക്ടോബര്‍ 14 ന് തുറക്കും

October 13, 2021 - 5:10 pm

 *പോട്ടമാവ് സാംസ്‌ക്കാരിക നിലയവും സാമൂഹ്യ പഠനമുറിയും പ്രവര്‍ത്തനം തുടങ്ങും

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 14ന് പട്ടിക ജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ നിര്‍വഹിക്കും.

പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ വിട്ടിക്കാവ്, കിടാരക്കുഴി റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനവും എസ്.എസ്.എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ മെഡല്‍ വിതരണവും വൈകുന്നേരം മൂന്നു മണിയ്ക്കും പഞ്ചായത്തില്‍ പുതുതായി പൂര്‍ത്തീകരിച്ച പോട്ടമാവ് സാസംകാരിക നിലയത്തിന്റെയും സാമൂഹ്യ പഠനമുറിയുടേയും ഉദ്ഘാടനം വൈകുന്നേരം 4.30 നും മന്ത്രി നിര്‍വഹിക്കും.

ഡി.കെ മുരളി എം എല്‍എ അദ്ധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *