റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവംബര്‍ 15 മുതല്‍ അദാനി ഗ്രൂപ്പിന്റെ തുറമുഖങ്ങളില്‍ ഇറാന്‍, അഫ്ഗാന്‍, പാക് കാര്‍ഗോകള്‍ക്കു വിലക്ക്

October 12, 2021 - 10:10 am

ന്യൂഡല്‍ഹി: അദാനി പോര്‍ട്സിനു നടത്തിപ്പു ചുമതലയുള്ള തുറമുഖങ്ങളില്‍ നവംബര്‍ 15 മുതല്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കാര്‍ഗോകള്‍ കൈകാര്യംചെയ്യില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് 20,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച സാഹചര്യത്തിലാണിത്. ഈ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതോ അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നതോ ആയ ഒരു കാര്‍ഗോയും രാജ്യത്ത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു തുറമുഖത്തും സ്വീകരിക്കില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.സെപ്റ്റംബര്‍ 13 നാണ് രണ്ടു കണ്ടെയ്നറുകളില്‍നിന്നായി 3,000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചത്. അഫ്ഗാനിസ്ഥാനില്‍നിന്നു വന്നതായിരുന്നു ചരക്ക്. കസ്റ്റംസിന്റെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെയും സംയുക്തനീക്കത്തിലാണ് വന്‍ മയക്കുമരുന്നു വേട്ട നടത്തിയത്. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ അഫ്ഗാന്‍, ഉസ്ബെക്കിസ്ഥാന്‍ പൗരന്‍മാരടക്കം എട്ടുപേര്‍ അറസ്്റ്റിലായിരുന്നു. തുറമുഖത്ത് എത്തുന്ന കണ്ടെയ്നറുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നു അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *