ദുബൈ: ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ദുബൈ ഒരുങ്ങുന്നു. സംഘാടകരായ ദ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനും യുഗന്‍ ഇവന്റ്‌സും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ദുബൈ അല്‍ ഹബ് തൂര്‍ സിറ്റിയിലെ ലാ പെര്‍ലയില്‍ 2021 നവംബര്‍ 7 നാണ് മത്സരം നടക്കുക. 18നും 28നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാം . missuniverseuae.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ ഒക്ടോബര്‍ 15ന് അല്‍ഹബ്‌തൂര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന കാസ്‌റ്റിംഗില്‍ പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 30 പേരെ ഈമാസം 20ന് പ്രഖ്യാപിക്കും.
ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഫോട്ടോഷൂട്ട് ,റണ്‍വേ ചലഞ്ച്, കൊമേഴ്‌സ്യല്‍ ഷൂട്ട് ,പാനല്‍ ഇന്റര്‍വ്യൂ എന്നിവ ഒക്ടോബര്‍ 29നും 30നും ഇടയില്‍ നടക്കും. നവംബര്‍ 7ന് ഫൈനലില്‍ വിജയിക്കുന്ന ആ്‌ള്‍ക്ക് ഡിസംബറി്‌ല്‍ ഇസ്രയേലില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാം.ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക സൗന്ദര്യ മത്സരമാണ് മിസ് യൂണിവേഴ്‌സ് .മിസ് യൂണിവേഴ്‌സിന്റെ 2020 പതിപ്പ് ഈ വര്‍ഷം മെയില്‍ യുഎസിലെ ഫ്‌ളോറിഡയിലാണ് നടന്നത്. മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയാ മേസയാണ് നിലവിലെ കിരീടാവകാശി
