റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് വിട്ട് ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോ

September 28, 2021 - 10:01 am

പനജി: പാര്‍ട്ടിയുടെ തകര്‍ച്ച തടയാനുള്ള ആര്‍ജവമോ ശേഷിയോ നേതൃത്വത്തിനില്ലെന്നു ചൂണ്ടികാട്ടി ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറോ പാര്‍ട്ടി വിട്ടു. സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തിലാണ് ആരോപണം.ഫലേറോയും അണികളും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.നരേന്ദ്ര മോദിക്കെതിരേ പോരാടാന്‍ കഴിയുന്ന ഏക നേതാവെന്നാണു ഫലേറോ, മമതാ ബാനര്‍ജിയെ വിശേഷിപ്പിക്കുന്നത്.
”എന്നെക്കാള്‍ അനുഭവിച്ചത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച ഗോവന്‍ ജനങ്ങളാണ്. നമുക്ക് ഈ ദുരിതം അവസാനിപ്പിച്ച് ഗോവയില്‍ പുതിയ ഉദയത്തിന് തുടക്കം കുറിക്കാം”- ഫലേറോ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *