റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബലൂചിസ്ഥാനിലെ മുഹമ്മദലി ജിന്നയുടെ പ്രതിമ സ്ഫോടനത്തില്‍ തകര്‍ത്തു

September 28, 2021 - 10:04 am

ഇസ്ലാമാബാദ്: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ പ്രതിമ സ്ഫോടനത്തില്‍ തകര്‍ന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വാദറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഇക്കഴിഞ്ഞ ജൂണില്‍ സ്ഥാപിക്കപ്പെട്ട പ്രതിമയാണു തകര്‍ന്നത്. സ്ഫാടനത്തിന്റെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് വിനോദസഞ്ചാരികളാണെന്ന വ്യാജേന എത്തിയ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തകരാണ് സ്ഫോടകവസ്തു സ്ഥാപിച്ചതെന്നു സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ജിന്ന ജീവിതത്തിന്റെ അവസാന നാളുകള്‍ ചെലവഴിച്ച നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം 2013 ല്‍ ബലൂച് പോരാളികള്‍ തകര്‍ത്തിരുന്നു. 1947 ഓഗസ്റ്റ് 14 ന് പാകിസ്ഥാന്റെ സൃഷ്ടിയില്‍ മുഖ്യപങ്ക് വഹിച്ച ജിന്ന 1948 ല്‍ മരിക്കുന്നതുവരെ രാജ്യത്തിന്റെ ഗവര്‍ണര്‍ ജനറലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *