റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂര്‍സ്വര്‍ണ കവര്‍ച്ച കേസില്‍ പിടിയിലായവരുടെ എണ്ണം 47 ആയി

September 27, 2021 - 9:03 am

കൊണ്ടോട്ടി : കരിപ്പൂര്‍സ്വര്‍ണ കവര്‍ച്ച കേസില്‍ ഒരാള്‍കൂടി അറസറ്റിലായി. താമരശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കില്‍ പൊയില്‍ ഇജാസ്‌ (31) ആണ്‌ പിടിയിലായത്‌. ഇതോടെ ഈകേസില്‍ പിടിയിലായവരുടെ എണ്ണം 47 ആയി 18 വാഹനങ്ങളും പിടിച്ചെടുത്തു.

താമരശേരിയില്‍ നിന്നെത്തിയ സ്വര്‍ണകടത്ത്‌ സംഘത്തോടെപ്പമാണ് ഇജാസ്‌ ഉണ്ടായിരുന്നതെന്ന് പോലീസ്‌ പറഞ്ഞു. അര്‍ജുന്‍ ആയങ്കി വന്ന വാഹനത്തെ പിന്തുടര്‍ന്നതാണെന്നും പാലക്കാട്ടെ സംഘം വന്ന വാഹനം അപകടത്തില്‍ പെട്ടതറിഞ്ഞ്‌ രക്ഷപെടുകയായിരുന്നെന്നും പ്രതി പോലീസിനോട്‌ പറഞ്ഞു.

കൊടുവളളി സംഘത്തിലെ പ്രതികള്‍ക്ക്‌ ബംഗളൂരുവില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ ചിന്നന്‍ ബഷീര്‍ എന്നയാളെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ ചെയ്‌തിരുന്നു. മലപ്പുറം ജില്ലാ പോലീസ്‌ മേധാവി സുജിത്‌ ദാസിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ് പ്രതിയെപിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *