റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രോഗ ബാധിതനായ ഒരാള്‍ ആത്മഹത്യ ചെയ്താലും അത് കോവിഡ് മരണത്തിന്റെ പട്ടികയില്‍ പരിഗണിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടു സുപ്രീം കോടതി. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഇറക്കിയ പുതിയ നിര്‍ദേശങ്ങള്‍ പുനരവലോകനം ചെയ്തുകൊണ്ടാണ് ബെഞ്ചിന്റെ നിര്‍ദേശം. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണു സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ വിലയിരുത്തിയത്. കോവിഡ് ബാധിതന്റേത് വിഷം കഴിച്ചുള്ള മരണമോ ആത്മഹത്യയോ കൂട്ടക്കൊലയോ അപകടമരണമോ ആണെങ്കില്‍ കോവിഡ് മരണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവിലുണ്ടായിരുന്നത്. ഇതാണ് കോടതി തിരുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *