ഓവല്‍: ഇംഗ്‌ളണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ ജയം. അഞ്ചാം ദിനം 368 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും ഓള്‍ ഔട്ടാകുകയായിരുന്നു. വിക്കറ്റ് നഷ്ടമാകാതെ 100 റണ്‍സ് പിന്നിട്ട ശേഷമാണ് ഇംഗ്ലീഷ് പട തകര്‍ന്നടിഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന്, ജസ്പ്രീത് ബുംറ രവി ജഡേജ, ശാര്‍ദുര്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ഇംഗ്ലീഷ് നിരയില്‍ ഓപ്പണര്‍മാരായ റോറി ബേണ്‍സ് (50), ഹസീബ് ഹമീദ് (63) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. നായകന്‍ ജോ റൂട്ട് (36), ക്രിസ് വോക്സ് (18), ക്രെയ്ഗ് ഓവര്‍ടണ്‍ (10), ഒലി റോബിന്‍സണ്‍ (10) എന്നിവര്‍ക്ക് മാത്രമാണ് ഓപ്പണര്‍മാക്ക് ശേഷം രണ്ടക്കം കാണാനായത്. റോറി ബേണ്‍സിന്റെ വിക്കറ്റ് വീഴ്ത്തി ശാര്‍ദുല്‍ താക്കൂറാണ് ഇന്ത്യന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.പിന്നീട് എത്തിയ ആര്‍ക്കും ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. ഡേവിഡ് മലന്‍ റണ്‍ഔട്ടായത് കളിയില്‍ വഴിത്തിരിവായി. ഓലി പോപ്, ജോണി ബെയര്‍സ്റ്റോ എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കി ജസ്പ്രീത് ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. മോയിന്‍ അലിക്കും ക്രിസ് വോക്സിനും ഒന്നും ചെയ്യാനുണ്ടായില്ല.
വാലറ്റക്കാരെ കൂട്ടു പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ താക്കൂര്‍ ജോ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യയെ വിജയതീരത്ത് അടുപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിഗ്സില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറി (127) പ്രകടനവും, ചേതേശ്വര്‍ പുജാര (61), റിഷഭ് പന്ത് (50), ശര്‍ദുല്‍ താക്കൂര്‍ (60) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനവുമാണ് നിര്‍ണായകമായത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 191 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 466 റണ്‍സ് നേടി. ഇംഗ്‌ളണ്ട് ഒന്നാംഇന്നിംഗ്സില്‍ 290 റണ്‍സ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ന്നാം ഇന്നിംഗ്സില്‍ 99 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ, രണ്ട് ഇന്നിംഗ്സില്‍ അര്‍ധസെഞ്ച്വറിയുമായി ഓള്‍റൗണ്ട് പ്രകടനം നടത്തിയ ശാര്‍ദുല്‍ താക്കൂര്‍, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലീഷ് മധ്യനിരയെ എറിഞ്ഞിട്ട ബുംറ, രവി ജഡേജ, രണ്ടാം ഇന്നിംഗ്സില്‍ രോഹിതിന് കൂട്ടായ പുജാര, അര്‍ധ സെഞ്ച്വറി നേടി റിഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ വിജയ ശില്പികള്‍.ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ (21)ന് മുന്നിലെത്തി. ഒരെണ്ണം സമനിലയിലായി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാഞ്ചസ്റ്ററില്‍ സെപ്റ്റംബര്‍ 10ന് തുടങ്ങും.
