കൊച്ചി : എറണാകുളം കോതമംഗലത്ത് വീടിന് നേര കാട്ടാനയാക്രമണം. വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ ആന കുത്തിക്കീറി. കോട്ടപ്പാറ വനത്തില്‍ നിന്നെത്തിയ കൊമ്പനാനയാണ് വടക്കുംഭാഗം സ്വദേശി വര്‍ഗീസിന്റെ വീട്ടുവളപ്പില്‍ കയറി കാറും കൃഷിയും നശിപ്പിച്ചത്. 2021 സെപ്തംബര്‍ 6 ന് തിങ്കളാഴ്‌ച പുലര്‍ച്ചെ നാലരക്കാണ് സംഭവം
ആന വീടിന് സമീപത്തെത്തിയ ഉടന്‍ പോര്‍ച്ചില്‍ കിടന്ന കാര്‍ കൊമ്പുകൊണ്ട് കുത്തി നീക്കകുയും മറിച്ചിടാന്‍ ശ്രണിക്കുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ പോര്‍ച്ചില്‍ കെട്ടിയിരുന്ന പശുക്കുട്ടി ഇത് കണ്ട് പേടച്ചുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ കാറിന് കേടുപാടുകളുണ്ടായി.
ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടാന പിന്‍വാങ്ങി.തിരികെ പോകുന്നതിനിടെ വീട്ടുപരിസരത്തെ വാഴ ,കപ്പ തുടങ്ങിയ കൃഷികളും നശിപ്പിച്ചു. മേഖലയില്‍ ഏറെക്കാലമായി കാട്ടാന ഭീഷണിയുണ്ട്. വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു.

