റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി നിർവഹണ ചുമതല ഉപസമിതികൾക്ക് നിർവഹിക്കാനാവില്ലെന്ന് സുപ്രീം കോടതി

September 7, 2021 - 5:23 pm

ന്യൂഡൽഹി: സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ ഉത്തരവിറക്കേണ്ട ദേശീയ ഹരിത ട്രൈബ്യൂണൽ അതിന്റെ ഉത്തരവാദിത്വം ഉപസമിതികൾക്ക് നൽകി മാറി നിൽക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി.

ഹരിത ട്രിബ്യൂണൽ ചുമതലപ്പെടുത്തുന്ന സമിതികൾക്ക് ട്രിബ്യൂണലിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ, ഹിമ കോഹ്ലി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

ഗുജറാത്തിലെ ദ്വാരകയിൽ പെട്രോകെമിക്കൽ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന റിഫൈനറിയുടെ ശേഷി വിപുലീകരിക്കുന്നതിന് പാരിസ്ഥിതിക അനുമതി നൽകുന്നത് ചോദ്യം ചെയ്തുള്ള ഒരു ഹർജി ഹരിത ട്രിബ്യൂണൽ മുൻപാകെ സമർപിക്കപ്പെട്ടിരുന്നു. ഈ ഹരജിയിൽ തീർപ്പുകൽപിക്കാതെ ട്രിബ്യൂണൽ ഒരു വിദഗ്ധ സമിതിയെ പഠിക്കാൻ ചുമതപ്പെടുത്തുകയായിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണത്തിനു വഴിവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *