റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരാറുകാരില്‍ നിന്ന കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വിജിലന്‍സ്‌ അന്വേഷണം തുടരുന്നു

August 27, 2021 - 7:38 am

തിരുവനന്തപുരം: സാമൂഹ്യ വനവല്‍ക്കരണ ബില്ലുകള്‍ പാസാക്കുന്നതിനായി കരാറുകാരനില്‍ നിന്‌ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ്‌ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിവിഷനിലെ വനിതാ റേഞ്ച്‌ ഓപീസറുടെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും വിലപ്പെട്ട രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധന തുടരുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കരാറുകാരന്‍ ബിജുവില്‍ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഫോറസ്‌റ്റ്‌ സെക്ഷന്‍ ഓഫീസര്‍ എകെ സലീം ഇപ്പോഴും ജയിലിലാണ്‌ . 75,000രൂപ വാങ്ങുന്നതിനിടെ മരുതും കുഴിയിലെ ഓഫീസില്‍ വച്ചാണ്‌ ഇയാളെ വിജിലന്‍സ്‌ പിടികൂടിയത്‌. തുടര്‍ന്നുളള അന്വേഷണത്തിലാണ്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥരായ ദിവ്യ എസ്‌.എസ്‌ റോസ്‌ , രാജേഷ്‌ എന്നിവരെ പ്രതി ചേര്‍ത്തത്‌.

സംശയമുനയിലുളള റേഞ്ച്‌ ഓഫീസര്‍മാരുടെയും കരാര്‍കാരുടെയും ഫോണ്‍ രേഖകള്‍ ഫോറന്‍സിക്ക്‌ സംഘം പരിശോധിക്കുകയാണ്‌. ഇതില്‍ തെളിവുണ്ടാടയാല്‍ കൂടുതല്‍പേര്‍ കേസില്‍ ഉള്‍പ്പെടും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി കേസുമായി ബന്ധമുണ്ടെന്ന നിര്‍ണായക വിവരം വിജിലന്‍സിന്‌ ലഭിച്ചിട്ടുണ്ട്‌. ഇവര്‍ക്കുവേണ്ടിയാണ്‌ കൈക്കൂലിയെന്ന ശബ്ദരേഖയാണ് വിജിലന്‍സിന്‌ ലഭിച്ചത്‌.

സാമനൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ അഴിമതി നടക്കുന്നതായി നേരത്തെ ആരോപണമുണ്ട്‌. പരുത്തിപ്പളളി ,നെയ്യാര്‍, പാലോട്‌, റേഞ്ചുകളില്‍ രാഷ്ട്രീയക്കാരുടെ ബിനാമികളാണ്‌ കരാര്‍ ഏറ്റെടുക്കുന്നതെന്നും ജോലികളുടെ നിലവാരം പരിശോധിക്കാതെ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ ബില്ല്‌ പാസാക്കുകയാണെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *