റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമുദ്ര മേഖലവഴിയുുളള ലഹരിക്കടത്ത്‌ വര്‍ദ്ധിക്കുന്നു. കേരളതീരത്ത്‌ നിരീക്ഷണം ശക്തമാക്കണമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌

August 27, 2021 - 7:22 am

ന്യൂ ഡല്‍ഹി : കേരള തീരങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. താലിബാന്റെ വരവോടെ അഫ്‌ഗാനിനില്‍ നിന്നും ഇന്ത്യന്‍ സമുദ്രമേഖല വഴിയുളള ലഹരിക്കടത്ത്‌ കൂടിയതായി ഐബി കണ്ടെത്തി. ചില മത്സ്യബന്ധന ബോട്ടുകള്‍ ഇറാന്‍ തീരം വരെ പോകുന്നതായി കണ്ടെടത്തിയിട്ടുണ്ട്‌. ഇത്‌ അസാധാരണമാണെന്ന്‌ ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ബോട്ടുകള്‍ തിരികെയെത്തുമ്പോള്‍ വിശദ പരിശോധന വേണമെന്നും മത്സ്യ ബന്ധനത്തിന്‌ പോകുന്നവര്‍ തന്നെയാണോ മടങ്ങിയെത്തുന്നതെന്ന കാര്യത്തിലും ശ്രദ്ധ വേണമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരിക്കൊപ്പം ആയുധങ്ങളും കേരള -തമിഴ്‌നാട്‌ തീരങ്ങളിലേക്ക്‌ കടത്താനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സ്യ തൊഴിലാളികള്‍ക്കിടയിലെ ഇതര സംസ്ഥാനക്കാരെ നിരീക്ഷിച്ചുവരികയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *