റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്: ടോള്‍ നിരക്കും മാപ്പില്‍ കാണാം

August 26, 2021 - 9:20 am

ന്യൂഡല്‍ഹി: ഓരോ റോഡിലെ ടോള്‍ നിരക്കും ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി ഗൂഗിള്‍. ടോള്‍ നിരക്ക് അറിഞ്ഞ്, അത് നല്‍കി യാത്ര ചെയ്യണമോ, മറ്റു റോഡ് തെരഞ്ഞെടുക്കണമോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനം എടുക്കാന്‍ സഹായിക്കുന്നതാകും പുതിയ ഫീച്ചര്‍.അതേസമയം, എ്ന്നുമുതല്‍ എവിടെയെല്ലാം പുതിയ ഫീച്ചര്‍ ലഭ്യമാക്കും എന്നതിനെ കുറിച്ച വ്യക്തത വന്നിട്ടില്ല.നിലവില്‍ ഗൂഗിള്‍ മാപ്പില്‍ ടോള്‍ റോഡുകള്‍ കാണാന്‍ കഴിയും. എന്നാല്‍ ടോള്‍ നിരക്ക് കാണിക്കില്ല. അതിനാണ് മാറ്റം വരാന്‍ പോകുന്നത്. ഉപയോക്താവ് റൂട്ട് തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ആ റൂട്ടിലെ നിരക്കുകള്‍ കാണാനാകും. ഈ സവിശേഷത തെരഞ്ഞെടുത്ത പ്രദേശങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമോ അതോ എല്ലായിടത്തും ലഭ്യമാകുമോ എന്നതും വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *