റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും സെപ്തംബർ മുതൽ തുറക്കും

August 20, 2021 - 9:20 pm

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും 01/09/2021 ബുധനാഴ്ച മുതൽ തുറക്കും. സംസ്ഥാനത്തെ 6 മുതൽ 8 വരെയുള്ള ക്ലാസുകൾ 16/08/2021 തിങ്കളാഴ്ച മുതൽ തുറന്നിരുന്നു.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനായി വിവിധ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. കോളജുകളും സർവകലാശാലകളും തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകരും സാമൂഹ്യ അകലം പാലിക്കേണ്ടതാണ്. ക്ലാസ് മുറിയിൽ സാമൂഹ്യ അകലം പാലിച്ച് മാത്രമേ വിദ്യാർത്ഥികളെ അനുവദിക്കൂ. സ്റ്റാഫ് മുറിയിലും സാമൂഹ്യ അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *