റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അണ്ടര്‍ 20 ലോക അത്ലറ്റിക്സ്: 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യക്കു വെങ്കലം

August 19, 2021 - 10:01 am

നെയ്റോബി: കെനിയയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യക്കു വെങ്കലം. ഭാരത് ശ്രീധര്‍, പ്രിയാ മോഹന്‍, സുമി, കപില്‍ എന്നിവരാണു മത്സരിച്ചത്. മൂന്ന് മിനിറ്റ് 20.60 സെക്കന്‍ഡിലാണ് അവര്‍ ഓടിയെത്തിയത്.

പോളണ്ടിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച നൈജീരിയ സ്വര്‍ണം നേടി. 150 മീറ്റര്‍ ബാക്കി നില്‍ക്കുമ്പോള്‍ നൈജീരിയയും പോളണ്ടും ഇന്ത്യയും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമായിരുന്നു. അവസാന 50 മീറ്ററില്‍ നൈജീരിയ പിടിമുറുക്കി. മൂന്ന് മിനിറ്റ് 19.70 സെക്കന്‍ഡിലാണു നൈജീരിയ സ്വര്‍ണം നേടിയത്. പോളണ്ട് മൂന്ന് മിനിറ്റ് 19.80 സെക്കന്‍ഡില്‍ വെള്ളി നേടി. ഇന്ത്യയുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണു കണ്ടത്. ഹീറ്റ്സില്‍ മത്സരിച്ച അബ്ദുള്‍ റസാഖ് റഷീദിനെ ഫൈനലില്‍ ഒഴിവാക്കിയിരുന്നു.

വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ പ്രിയാ മോഹന്‍ ഫൈനലില്‍ കടന്നു. മൂന്നാം ഹീറ്റ്സില്‍ നാലാം സ്ഥാനം മാത്രമാണു നേടിയതെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടിയവരില്‍ ആദ്യ നാല് സ്ഥാനക്കാരില്‍ ഒരാളായിരുന്നു പ്രിയ. 53.79 സെക്കന്‍ഡിലാണ് ഇന്ത്യന്‍ താരം ഓടിയെത്തിയത്്. മറ്റൊരു താരം സുമിക്ക് യോഗ്യത നേടാനായില്ല. രണ്ടാം ഹീറ്റില്‍ സുമി അഞ്ചാം സ്ഥാനവും ആകെ 12-ാം സ്ഥാനവുമാണു സുമിയുടെ നേട്ടം.ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം അമന്‍ദീപ് സിങ് ഫൈനലില്‍ കടന്നു. 17.92 മീറ്റര്‍ ദൂരം എറിഞ്ഞാണ് അമന്‍ദീപ് ഫൈനലിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *