റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാബൂള്‍ വിമാനത്താവളത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

August 17, 2021 - 9:58 am

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായന ശ്രമത്തിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. രാജ്യം വിടാനെത്തിയവരുടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചപ്പോഴാണ് മരണമെന്നും വിമാനത്തില്‍ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് മരണമെന്നും റിപ്പോര്‍ട്ടുണ്ട്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അതേസമയം, കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായും വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ചിലതില്‍ വെടിയൊച്ചകള്‍ കേള്‍ക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അമേരിക്കന്‍ സേന ആകാശത്തേക്ക് വെടിയുതിര്‍ത്തതാണെന്ന് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ വ്യോമസേനയുടെ ഏതാനും വിമാനങ്ങള്‍ കബൂള്‍ വിമാനത്താവളത്തില്‍ ഉണ്ട്. നിലവില്‍ വിമാനത്താവളം അടച്ചിട്ട് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *