തിരുവനന്തപുരം :കേരളത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കാനുളള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ 22-ാമത് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സൃഷി്‌ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലയെ ഒന്നാകെ സ്വകാര്യ വല്‍ക്കരിക്കുന്നതിനുളള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുളള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.. വൈദ്യുതി മേഖലയില്‍ സമ്പൂര്‍ണ സ്വകാര്യ വല്‍ക്കരണം നടപ്പിലാക്കാനുളള വൈദ്യുതി നിയമ ഭേതഗതിബില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുയാണ്. വൈദ്യുതി വിതരണം ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണ ശൃംഗല സൃഷ്ടിക്കേണ്ട ആവശ്യമില്ല. പൊതുപണം ഉപയോഗിച്ച സൃഷ്‌ടിച്ച വൈദ്യുതി വിതരണ ശൃംഖല സ്വകാര്യ വിതരണ കുത്തകകള്‍ക്ക് യഥേഷ്ടം ഉപയോഗിച്ച് ലാഭമുണ്ടാക്കാനുളള സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. വൈദ്യുതി റഗുലേറ്ററി കമ്മീഷനുകള്‍ക്ക് കടിഞ്ഞാണിട്ട് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുളള അവകാശം പോലും കേന്ദ്ര സര്‍ക്കാര്‍ ഏറ്റൈടുക്കുകയാണ്. ഇത് ഫെഡറലിസത്തിന് നേരെയുളള കടന്നുകയറ്റമാണ്..
കേരളത്തില്‍ ഇതുവരെ വൈദ്യുതി മേഖല സ്വകാര്യ വത് കരിക്കാതിരുന്നത് ഇടതുപക്ഷ ഗവണ്‍മെന്‍റുകളുടെ ഇച്ഛാശക്തി കൊണ്ടും വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ സ്വീകരിക്കുന്ന ശക്തമായ നിലപാടുകള്‍ കൊണ്ടുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് വൈദ്യുതി വിതരണ നഷ്ടം 8 ശതമാനമാക്കി കുറച്ച് കേരളത്തെ മറ്റ ്‌സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കി മാറ്റിയത്. ഇടമണ്‍- കൊച്ചി പവര്‍ഹൈവേ നിര്‍മാണവും 360 മെഗാവാട്ട് പുനരുപയോഗ വൈദ്യുതി പദ്ധതികളുടെ പൂര്‍ത്തീകരണവും കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നേട്ടമാണ് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറാവണം. വൈദ്യുതി മേഖലയില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത് പൂര്‍ണമാക്കാന്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്‌ഘാടന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റി ജെ സത്യരാജന്‍ അദ്ധ്യക്ഷനായിരുന്നു.
വൈദ്യുതി നിയമ ഭേതഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടണമെന്ന് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി കെ കൃഷ്‌ണന്‍കുട്ടി പറഞ്ഞു.സൗര വൈദ്യുതി പദ്ധതികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കെഎസ്‌ഇബി ,ഇഎംസി, അനര്‍ട്ട് എന്നീ വകുപ്പുകള്‍ സംയുക്തമായി കേരള ഹരിത ഊര്‍ജ്ജമിഷന്‍ എന്ന പുതിയ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വരുന്ന 5 വര്‍ഷം കൊണ്ട് 3000 മെഗാവാട്ട് വൈദ്യുതി ഇത്തരത്തില്‍ ഉദ്‌പ്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. . നൂതന സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗിച്ച് കെഎസ്‌ഇബിയെ മികച്ച വൈദ്യുതി സ്ഥാപനമാക്കി മാറ്റാന്‍ പ്രയത്‌നിക്കണമെന്നും മന്ത്രി പറഞ്ഞു.



