റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ ബ്രേക്ക്ത്രൂ കേസുകള്‍: രണ്ടു ഡോസ് വാക്സിനുമെടുത്ത 40,000 പേര്‍ക്ക് കോവിഡ്

August 12, 2021 - 11:08 am

ന്യൂഡല്‍ഹി: വാക്സിന്‍ എടുത്തവരിലും കോവിഡ് 19 പിടിപെടുന്ന ബ്രേക്ക്ത്രൂ കേസുകള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായി കേന്ദ്രം. കേരളത്തില്‍ രണ്ടു ഡോസ് വാക്സിനും എടുത്ത 40,000 ത്തില്‍ അധികം പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായും ഇത് ആശങ്കാജനകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തിലെ ബ്രേക്ക്ത്രൂ കേസുകളില്‍ കൂടുതലും പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ ആദ്യഡോസ് വാക്സിനു ശേഷം 14,974 പേരിലും രണ്ടാം ഡോസിനുശേഷം 5,042 പേരിലും കോവിഡ് 19 കണ്ടെത്തി.സംസ്ഥാനത്തു പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിവസവും ഇരുപതിനായിരത്തിനു മുകളില്‍ തുടരുന്നതിനിടെയാണു ബ്രേക്ക്ത്രൂ കേസുകളും കൂടുന്നത്. ഇത്തരം കേസുകളിലെ സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിനായി അയക്കാന്‍ കേരളത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.വാക്സിനേഷന്‍, നേരത്തെയുള്ള രോഗബാധ എന്നിവ വഴി ലഭിക്കുന്ന പ്രതിരോധശേഷിയെ അതിജീവിക്കുന്ന തരത്തില്‍ കൊറോണ വൈറസിനു വകഭേദമുണ്ടായോ എന്നതാണ് പ്രധാന ആശങ്ക. അതിവേഗം വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദമാണോ ബ്രേക്ക്ത്രൂ കേസുകള്‍ക്കു കാരണമെന്നും സ്ഥിരീകരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *