റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

August 12, 2021 - 10:28 am

ന്യൂഡല്‍ഹി: നാല് ബില്ലുകള്‍ കൂടി പാസ്സാക്കിയ ശേഷം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഷെഡ്യൂള്‍ അനുസരിച്ച് സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കിയിരിക്കെയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ഒബിസി പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്ല്, ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യമേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് (ദേശസാല്‍ക്കരണം)ഭദേഗതി ബില്ല്, 2021, എന്നിവയാണ് പാസ്സാക്കിയവയില്‍ പ്രധാന ബില്ലുകള്‍.നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി ഭേദഗതി ബില്ല്, 2021, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ ഭേദഗതി ബില്ല്, 2021 എന്നിവയാണ് പാസ്സാക്കിയ മറ്റ് രണ്ട് ബില്ലുകള്‍. ഭരണഘടനാ ഭേദഗതി നിയമത്തോട് മാത്രമാണ് പ്രതിപക്ഷം സഹകരിച്ചത്. ആ ബില്ല് ഐകകണ്ഠ്യേന പാസ്സായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *