കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാന്‍ സർക്കാര്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്.
11/08/21 ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് എക്സിക്യൂട്ടിവ് യോഗത്തിലാണ് ഉടമകള്‍ ഈ ആവശ്യമുന്നയിച്ചത്. മുഴുവൻ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
തിയറ്ററുകളെ തൽക്കാലത്തേക്ക് വിനോദ നികുതിയിൽ നിന്നും ഫിക്സഡ് വൈദ്യുതി ചാർജിൽ നിന്നും ഒഴിവാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപെടാനും യോഗത്തില്‍ തീരുമാനമായി.
