റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരുന്തേനീച്ചയുടെ കുത്തേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്കേറ്റു

February 12, 2026 - 4:28 pm

പാല|പാല മാനത്തൂരില്‍ പെരുന്തേനീച്ചയുടെ കുത്തേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്കേറ്റു. 2026 ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആദ്യം ഗൃഹനാഥനായ പാമ്പനാല്‍ സ്വദേശി ചാക്കോ (50)യെ തേനീച്ചകള്‍ ആക്രമിച്ചു. തുടര്‍ന്ന് ഭാര്യ മേരി, മകള്‍ മായ, മായയുടെ ഒരു വയസുള്ള കുഞ്ഞ് എന്നിവർക്കും കുത്തേറ്റു.

‌ചാക്കോയെ കോട്ടയം മെഡിക്കല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യിലും മറ്റ് മൂന്ന് പേരെ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സാരമായി പരുക്കേറ്റ ചാക്കോയെ കോട്ടയം മെഡിക്കല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേര്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനും വനം വകുപ്പിനും ഫയര്‍ ഫോഴ്സിനും വിവരം നല്‍കി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *