തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് നഗരസഭയിലെ 17-ാം വാര്‍ഡായ പതിനാറാം കല്ലില്‍ ഓഗസ്റ്റ് 11ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിനു തൊട്ടു മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിനമായ ഓഗസ്റ്റ് 12നും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

Share
അഭിപ്രായം എഴുതാം