റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫുട്ബോള്‍ മിശ്ശിഹ-ബാഴ്‌സ ബന്ധം അവസാനിക്കുന്നു

August 6, 2021 - 10:42 am

ക്യാംപ് നൗ: ഫുട്ബോള്‍ മിശ്ശിഹയുടെ ബാഴ്സലോണയുമായുള്ള ബന്ധം അവസാനിച്ചു. നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിനാണ് വിരാമമാവുന്നത്.സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ ഇന്ന് വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.ഇന്ന് മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള കരാര്‍ പുതുക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇതുവരെയും ബാഴ്സയില്‍ ചെലവഴിച്ച മെസ്സി തുടര്‍ന്നും കരാറിലേല്‍പ്പെടുമെന്നുതന്നെയാണ് ആരാധകരുള്‍പ്പടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് ഇതിന് തിരിച്ചടിയായതെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *