റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷങ്ങള്‍തട്ടിപ്പ് നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അമ്മയും മകനും വീണ്ടും അറസ്റ്റില്‍

കോഴിക്കോട്‌ ; ഐപിഎസ്‌ ചമഞ്ഞ്‌ ലക്ഷങ്ങള്‍തട്ടി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അമ്മയും മകനും വീണ്ടും അറസറ്റിലായി . കോഴിക്കോട്‌ രാമനാട്ടുകരയില്‍ താമസിക്കുന്ന വിപിന്‍ കാര്‍ത്തിക്‌, അമ്മ ശ്യാമള എന്നിവരെയാണ്‌ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. വ്യാജ രേഖ ചമച്ച്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്ന്‌ 24 ലക്ഷം രൂപ തട്ടിയ കേസിലാണ്‌ അറസ്‌റ്റ്‌ 14 ലക്ഷത്തിന്‍റെ കാര്‍ വാങ്ങാനായി ബാങ്കില്‍ നിന്ന്‌ ലോണെടുത്ത്‌ വിലകുറഞ്ഞ കാര്‍ വാങ്ങുകയും ആര്‍സി ബുക്ക്‌ തിരുത്തി അതേവാഹനമാണെന്ന്‌ കാണിച്ച്‌ ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു കാര്‍ത്തിക്‌. പിന്നീട്‌ മറ്റൊരു 10 ലക്ഷവും വായ്‌പയെടുത്തു. ഇതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചു. രണ്ടുവാഹനങ്ങളുടെയും തിരിച്ചടവ്‌ ഇല്ലാതായതോടെ 2021 ഫെബ്രുവരി 26ന്‌ ബാങ്ക്‌ ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിബിന്‍ നേരത്തെ അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാര്‍ത്തിക്‌ വേണുഗോപാല്‍ എന്ന പേരില്‍ കോഴിക്കോട്‌ വീട്‌ വാടകയ്‌ക്കെടുത്ത്‌ താമസിച്ചുവരികയായിരുന്നു. വാഹന പരിശോധനക്കിടെയാണ്‌ ഇയാളെ ഗുരുവായൂരില്‍ നിന്ന്‌ പോലീസ്‌ പിടിച്ചത്‌. 2019ല്‍ ഗുരുവായൂരിലെ ബാങ്ക്‌ മാനേജരായ കുന്നംകുളം സ്വദേശി സുധയെ കബളിപ്പിച്ച 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലായിരുന്നു ഇവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നത്‌

ഐപിഎസ്‌ ഉദ്യോഗസ്ഥനാണെന്ന വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന ആഡംബര കാറുകള്‍ വായ്‌പയെടുക്കുകയും പിന്നീട്‌ വായ്‌പ അടച്ചുതീര്‍ന്നതായുളള വ്യാജ രേഖയുണ്ടാക്കി കാര്‍ മറിച്ചുവില്‍പ്പന നടത്തുകയുമാണ്‌ വിപിന്‍റെ പതിവ്‌ . തൃശൂര്‍ സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ഫണ്ട്‌ ഓഡിറ്റ്‌ ഓഫീസര്‍ എന്ന വ്യാജ രേഖയുണ്ടാടക്കി ശ്യാമളയാണ്‌ വിബിന്‌ ബാങ്കുകളില്‍ ജാമ്യം നിന്നിരുന്നത്‌. നേരത്തെ അറസ്‌റ്റിലായ േേശഷം ഐപിഎസ്‌ പരീക്ഷ പാസായെന്നും ഇന്‍റര്‍വ്യൂ മാത്രമാണ് ബാക്കിയുളളതെന്നും ഗുജറാത്ത്‌ ഐപിഎസ്‌ ഉദ്യോഗസ്ഥയുമായി വിവാഹിതനാവാന്‍ പോവുകയാണെന്നുമാണെന്നും ആണ് ഇയാള്‍ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. അറസ്‌റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *