അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇടുക്കി: മരങ്ങള്‍ ലേലം ചെയ്യും

July 31, 2021 - 5:32 pm

ഇടുക്കി: പൊതുമരാമത്ത് വകുപ്പ് മുട്ടം നിരത്തുവിഭാഗത്തിന്റെ കീഴില്‍ പഴയ മറ്റം കുരിശുപള്ളിക്കു സമീപം നില്‍ക്കുന്ന മഴമരം, മുട്ടം – കരിങ്കുന്നം റോഡില്‍ ഒറ്റല്ലൂര്‍ പാലത്തിനരികിലുള്ള തേരകം, ലൂണാര്‍ ഔട്ട് ലെറ്റിന് സമീപം നില്‍ക്കുന്ന സ്പതോഡിയം, തൊടുപുഴ- പുളിയന്‍ മല റോഡില്‍ അറക്കുളം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കളപ്പുര സിറ്റി ഭാഗത്ത് നില്‍ക്കുന്ന മണിമരുത്, ഇതേ റോഡില്‍ കുളമാവ് ബസ് സ്റ്റാന്‍ഡിനു സമീപം നില്‍ക്കുന്ന മഴമരം എന്നിവ ആഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് അതത് ഇടങ്ങളില്‍ ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്വട്ടേഷനുകള്‍ ആഗസ്റ്റ് 5 ന് വൈകിട്ട് അഞ്ച് വരെ മുട്ടം പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 226218

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *