ഇടുക്കി: ഡബ്ല്യുപി(സി) 365/2016 നമ്പര്‍ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.)അഭയ് മനോഹര്‍ സപ്രെയുടെ സിറ്റിംഗ് ആഗസ്റ്റ് നാലിന് നടക്കും. കുമളി ഹോളിഡേ റിസോര്‍ട്ടിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30നാണ് സിറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിലാളി/തൊഴിലാളി പ്രതിനിധികള്‍/തൊഴിലുടമകള്‍ എന്നിവരുടെ ക്ലെയിമുകള്‍ സിറ്റിംഗില്‍ പരിശോധിക്കുന്നതും തീര്‍പ്പാക്കുന്നതുമാണ്.