റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേവികുളം എംഎല്‍എ രാജയുടെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി

July 28, 2021 - 7:24 am

കൊച്ചി ; ദേവികുളം എംഎല്‍എ സിപിഎമ്മിലെ എ.രാജയുടെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന്‌ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ്‌ രാജ മത്സരിച്ച്‌ വിജയിച്ചതെന്ന്‌ ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി. കുമാറാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

ക്രൈസ്‌തവ സഭാംഗമായ ആന്റണിയുടെയും എസ്‌തറിന്റെയും മകനാണ്‌ രാജയെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. ജ്ഞാനസ്‌നാനം ചെയ്‌ത ക്രൈസ്‌തവ സഭാംമാണ്‌. രാജയുടെ ഭാര്യയും മക്കളും സഹോദരങ്ങളും ഒക്കെ ക്രൈസ്‌തവ ദേവാലയത്തിനലാണ്‌ പോകുന്നത്‌. അമ്മയുടെ സംസ്‌കാരം നടത്തിയത്‌ പളളിയിലെ സെമിത്തേരിയിലാണ്‌. ഇതെല്ലാം മറച്ചുവച്ച്‌ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്‌ സംഘടിപ്പിച്ചാണ്‌ മത്സരിച്ചതെന്നാണ്‌ ഡി കുമാറിന്റെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *