ബംഗളൂരു : തെലങ്കാനയിലെ 13-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനെസ്‌കോയുടെ ലോക പൈതൃക പദവി. വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ 2021 ജൂലൈ 25 ഞായറാഴ്‌ച ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. തെലങ്കാനയിലെ പാലംപെട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
രാമലിംഗേശ്വര ക്ഷേത്രമാണ് അതിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ രാമപ്പ എന്ന ശില്‍പ്പിയുടെ പേരില്‍ അറിയപ്പെടുന്നത്. ലോകത്തെതന്നെ അപൂര്‍വം ചില ക്ഷേത്രങ്ങള്‍ മാത്രമാണ് ശില്‍പികളുടെ പേരില്‍ അറിയപ്പെടുന്നത്.1213 എഡിയിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്.
ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്രമോദി ട്വീറ്റുചെയ്‌തു. കാകാത്തിയ രാജവംശത്തിന്റെ ശില്‍പകലാ വൈദഗ്‌ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം.. അതിന്റെ മഹത്വം നേരിട്ടു മനസിലാക്കുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദര്‍ശിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.