റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടിയുടെ അനുമതിയില്ലാതെ നിയമനം. പികെ ശ്രീവത്സകുമാറിന്റെ നിയമനം റദ്ദാക്കി

July 23, 2021 - 7:51 am

തിരുവനന്തപുരം : ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ്‌ സെക്രട്ടറി പി കെ ശ്രീവത്സകുമാറിനെ സ്ഥാനത്തുനിന്നും മാറ്റി. സിപിഎം അനുമതിയില്ലാതെയാണ്‌ നിയമനം എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ നടപടി. പികെ ശ്രീലത്സകുമാറിന്റെ നിയമനം സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കടകം പളളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സകുമാര്‍.രണ്ടാം പിണറായി സര്‍ക്കാരില്‍ ഇയാളെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ച്‌ ഈമാസമാണ്‌ ഉത്തരവിറങ്ങിയത്‌. പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയാണ്‌. നിയമനമെന്ന്‌ വിവരംലഭിച്ചതിനെ തുടര്‍ന്ന്‌ തൊട്ടടുത്ത ദിവസം നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ സ്വര്‍ണക്കടത്തുകേസില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ്‌ നിയമനം ജാഗ്രതയോടെ വേണമെന്ന്‌ സിപിഎം നിര്‍ദ്ദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *