കട്ടപ്പന : കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാനായി ജോയി ആനിത്തോട്ടം സത്യ പ്രതിജ്ഞ ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ജോബി സത്യവാചകം ചൊല്ലിക്കൊടുത്തു. 2021 ജൂലൈ 22ന് ആയിരുന്നു വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ ജോയി വെട്ടിക്കുഴി വൈസ് ചെര്‍മാന്‍ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കട്ടപ്പന നഗരസഭ ആനകുത്തി വാര്‍ഡില്‍ (13) നിന്ന് യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആയി വിജയിച്ചവ്യക്തിയാണ് ജോയിആനിത്തോട്ടം. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, കട്ടപ്പന പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സാസംസ്കാരിക പ്രവര്ത്തകന്, ജീവകാരുണ്യ പ്രവര്ത്തകന് എന്നീ നിലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ് ജോയി ആനിത്തോട്ടത്തിന്റേത്. വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചിരുന്നു.



