ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂചലനം. 18/07/2021 ഞായറാഴ്ച ഉച്ചയ്ക്ക് 12.43-ഓടെയാണ് 3.9 തീവ്രതയുള്ള ഭൂചലനമുണ്ടായത്. കച്ച് ജില്ലയിലെ ഭച്ചാവുവിന് 19 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് 14.2 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഭൂചലനമുണ്ടായ മേഖലയില്‍ തന്നെയാണ് 18/07/2021 ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, സംഭവത്തില്‍ മരണമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഗുജറാത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ വിലയിരുത്തല്‍ പ്രകാരം അതിതീവ്ര ഭൂകമ്പ സാധ്യതാ മേഖലയിലാണ് കച്ച് ജില്ല ഉള്‍പ്പെടുന്നത്.
