റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളമശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു; വീട്ടിലുളളവരെ പെട്ടെന്നുതന്നെ പുറത്തെത്തിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി

July 16, 2021 - 4:15 pm

കൊച്ചി: കളമശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. കുനംതൈയില്‍ ഹംസയുടെ വീടാണ് കനത്ത മഴയില്‍ 16/07/21 വെള്ളിയാഴ്ച രാവിലെ ചെരിഞ്ഞത്. വീടിന്റെ താഴത്തെ നില പൂര്‍ണമായും മണ്ണിലേക്ക് അമര്‍ന്നു പോയി. വീട്ടിലുളളവരെ പെട്ടെന്നുതന്നെ പുറത്തെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ശബ്ദം കേട്ട നാട്ടുകാരാണ് വീട് ചെരിയുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടുടമസ്ഥരായ അമ്മയെയും മകളെയും പുറത്തെത്തിച്ചു. മുകള്‍ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ വാടകയ്ക്ക് ആളുകള്‍ താമസിച്ചിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞു പോയത്. ഇത് വന്‍ദുരന്തം ഒഴിവാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *