ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് ബാധ കണ്ടെത്തി

പാലക്കാട്: കേരള-തമിഴ്നാട് അതിർത്തിയിൽ ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് ബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയ്ക്കാണ് 13/07/21 ചൊവ്വാഴ്ച ആന്ത്രാക്സ് സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ വനമേഖലയിൽ കാട്ടാന ചരിഞ്ഞത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ആന്ത്രാക്സ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ചരിഞ്ഞ കാട്ടാനക്ക് സമീപം നിലയുറപ്പിച്ച ആനകളെ നിരീക്ഷിക്കാൻ വനംവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. കേരള വനമേഖലയിലെ ആനകളെയും നിരീക്ഷിക്കുന്നുണ്ട്.
കേരളാ വനാതിർത്തികളിൽ ജാഗ്രത സ്വീകരിക്കേണ്ടതിനെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ചർച്ച നടത്തുകയാണ്. വനമേഖലയോട് ചേർന്ന ജനവാസ മേഖലകളിലെ വളർത്തുമൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകാൻ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം