റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷ്യം കിരീടം മാത്രം: ഫൈനലില്‍ സൗഹൃദത്തിന് സ്ഥാനമില്ലെന്നും നെയ്മര്‍

July 10, 2021 - 11:00 am

റിയോ ഡി ജനീറോ: കോപാ അമേരിക്ക ഫുട്ബോളിന്റെ സ്വപ്ന ഫൈനലിനിറങ്ങുമ്പോള്‍ ലക്ഷ്യം കിരീടം മാത്രമായിരിക്കുമെന്നു ബ്രസീല്‍ താരം നെയ്മര്‍. അര്‍ജന്റീനയുടെ ലയണല്‍ മെസിയുമായി മികച്ച ബന്ധമുണ്ടെങ്കിലും ഫൈനലില്‍ ജയിക്കുന്നതിനാണു പ്രാധാന്യം.ഫൈനലില്‍ സൗഹൃദമില്ല. എതിരാളി മാത്രമാണുള്ളത്- ഇങ്ങനെയായിരുന്നു നെയ്മറിന്റെ വാക്കുകള്‍. മെസിയെ പിന്തുണയ്ക്കുന്ന ബ്രസീലുകാര്‍ക്കെതിരേയായിരുന്നു നെയ്മറിന്റെ ഒളിയമ്പ്. സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ മെസിയു നെയ്മറും ഒരുമിച്ച് കളിച്ചിരുന്നപ്പോള്‍ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു. 110 മത്സരങ്ങളില്‍നിന്ന് 68 ഗോളുകളടിച്ച നെയ്മര്‍ ബ്രസീലിന്റെ മികച്ച വേട്ടക്കാരില്‍ ഒരാളാണ്.92 മത്സരങ്ങളില്‍നിന്ന് 77 ഗോളുകളടിച്ച ഇതിഹാസ താരം പെലെ മാത്രമാണു നെയ്മറിനു മുന്നിലുള്ളത്. പെറുവിനെതിരേ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഹാട്രിക്കടിച്ചതോടെ നെയ്മര്‍ റൊണാള്‍ഡോയുടെ 62 ഗോളുകളെന്ന നേട്ടം മറികടന്നു. രാജ്യാന്തര ഫുട്ബോളിലെ ടോപ് സ്‌കോറര്‍മാരില്‍ ആറാമനുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *