റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പച്ചക്കറി കൃഷിയില്‍ പുതുക്കാടിന്റെ വേറിട്ട മാതൃക

July 1, 2021 - 11:19 am

പുതുക്കാട്‌ : പച്ചക്കറി കൃഷിക്ക്‌ ഒരു വേറിട്ടമാതൃകയായി പുതുക്കാട്‌ റെയില്‍വേസ്‌റ്റേഷന്‍ പരിസരം. കാടുപിടിച്ചുകിടന്ന റെയില്‍വേസ്റ്റേഷന്‍ പരിസരം തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌ കൃഷിയോഗ്യമാക്കിയത്‌ .പച്ചക്കറി കൃഷിയുടെ പരിചരണവും തൊഴിലാളികള്‍ക്കാണ്‌. കൊടകര ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്‌, ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍,ട്രെയിന്‍പാസഞ്ചേഴ്‌സേ്‌ അസോസിയേഷന്‍ എന്നിവരുടെ കൂട്ടായ്‌മയാണ്‌ പച്ചക്കറി കൃഷിക്ക്‌ തുടക്കം കുറിച്ചത്‌.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പികെ ഡേവിസ്‌ മാസ്റ്റര്‍ തൈകള്‍ നട്ട്‌ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംആര്‍ രഞ്‌ജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ് മോഹനന്‍ തൊഴുക്കാട്ട്‌, ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ്‌, ബ്ലോക്ക പഞ്ചായത്ത്‌ അംഗങ്ങളായി അഡ്വ. അല്‍ജോ പുളിക്കന്‍, പോള്‍സന്‍ തെക്കുംപീടിക, സജിത രാജീവ്‌ ,ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി പിബിഅജയ്‌ഘോഷ്‌ ,കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടര്‍ സ്വപ്‌ന നായര്‍, സ്‌റ്റേഷന്‍ മാസ്‌റ്റര്‍ യുജി.അച്ചുതാനന്ദന്‍,പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *