റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തവളപ്പാറയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു

July 1, 2021 - 11:36 am

കോന്നി : കോന്നി തവളപ്പാറയില്‍ കാട്ടാന ശല്യം രൂക്ഷമായി . ഒരുമാസത്തിനിടെ നിരവധി തവണയാണ്‌ ഇവിടെ കാട്ടനകളുടെ ആക്രമണം ഉണ്ടായത്‌. കഴിഞ്ഞ വസം രാത്രിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കാര്‍മല എസ്റ്റേറ്റ്‌ ദീപുസ്‌കറിയായുടെ കൃഷിയിടത്തിലെ തെങ്ങുകള്‍ വ്യാപകമായി നശിപ്പിച്ചു. കാക്കരയില്‍ കഴിഞ്ഞ ദിവസം ആന ഒരു വീട്‌ തകര്‍ത്തിരുന്നു. തവളപ്പാറ സണ്ണിയുടെ വാഴകൃഷിയും നശിപ്പിച്ചു. പടക്കം പൊട്ടിച്ചാണ്‌ ആനകളെ തുരത്താന്‍ കര്‍ഷകര്‍ ശ്രമിക്കുന്നത്‌. വനം വകുപ്പ്‌ ജനവാസ കേന്ദ്രങ്ങളുടെ സമീപത്തെ വന അതിര്‍ത്തിയില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗുണനിലവാരമില്ലാത്തവയായതിനാല്‍ ഇവ ചവിട്ടി താഴ്‌തി കാട്ടാനകള്‍ കൃഷിയത്തിലെത്തുകയാണ്‌.

കര്‍ഷകര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ആനകള്‍ കൃഷി നശിപ്പിച്ചശേഷം എത്തുന്ന വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ നാശനഷ്‌ടങ്ങള്‍ വിലയിരുത്തി മഹസര്‍ തയ്യാറാക്കി പോകുന്നതല്ലാതെ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല. ഇനി നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍തന്നെ കടമ്പകളേറെയാണ്‌.. കഴിഞ്ഞ ദിവസം ആനകള്‍ നശിപ്പിച്ച കൃഷിത്തോട്ടിന്‍റെ ഉടമ ദീപു സക്കറിയാ നഷ്ടപരിഹാരത്തിനായി ആറ്‌ അപേക്ഷകളാണ്‌ നല്‍കിയിട്ടുളളത്‌ . ഇതുവരെ നടപടികള്‍ ആയിട്ടില്ല.

പടക്കത്തിനും ,രാത്രി വീടിന്ചുറ്റും ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുമായി അധിക വൈദ്യുതി ചാര്‍ജ്‌ നല്‍കുന്നതിനും മറ്റുമായി നല്ലൊരു തുക വേറെയും കര്‍ഷകര്‍ക്ക്‌ ചെലവാകുന്നു. കാട്ടാനകളെ ഭയന്ന്‌ ടാപ്പിംഗ്‌ തൊഴിലാളികള്‍ ജോലിക്കെത്താത്ത സ്ഥിതിയും ഉണ്ട്‌. ഗണനിലാരമില്ലാത്ത സൗരോര്‍ജ്‌ വേലികളാണ്‌ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്‌. ഗുണമേന്മയുളള കമ്പികള്‍ സ്ഥാപിക്കുകയും വേലിയുടെ ഉയരം കൂട്ടുകയും , വനാതിര്‍ത്തികളില്‍ കിടങ്ങുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *