റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്യൂട്ടിപാര്‍ലര്‍ തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ കേരള ബ്യൂട്ടീഷ്യന്‍സ്‌ അസോസിയേഷന്‍

July 1, 2021 - 11:47 am

പത്തനംതിട്ട : ചെറുകിട ഇടത്തരം ബൂട്ടിപാര്‍ലര്‍ തൊഴിലാളികളെ ഇ എസ്‌.ഐ സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്ന്‌ കേരള ബ്യൂട്ടീഷ്യന്‍സ്‌ അസോസിയേഷന്‍ (സിഐടിയു) ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചെറുകിട ഇടത്തരം ബ്യൂട്ടിപാര്‍ലര്‍ തൊഴില്‍ ചെയ്യുന്ന മുഴുവന്‍ പേരെയും സ്‌കീമില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ തൊഴില്‍ വകുപ്പ്‌ മന്ത്രിക്ക്‌ അസോസിയേഷന്‍ നിവേദനം നല്‍കി. അസംഘടിത തൊഴിലാളികളെയും സ്വയം തൊഴില്‍ ചെയ്യുന്നവരെയും ഇഎസ്‌ഐ പദ്ധതിയിലുള്‍പ്പെടുത്താന്‍ നിലവില്‍ വ്യവസ്ഥ ഇല്ലെന്നാണ്‌ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ പറയുന്നത്‌.

മുതലാളിയുടെയും തൊഴിലാളിയുടെും വിഹിതം ഒരാള്‍തന്നെ അടയ്ക്കാമെന്ന വ്യവസ്ഥയില്‍ ഡല്‍ഹിയിലും ഹൈദരാബാദിലും നടപ്പിലാക്കിയതുപോലെ കേരളത്തിലെ അസംഘടിത മേഖലയായ ബ്യൂട്ടിപാര്‍ലര്‍ തൊഴിലാളികള്‍ക്കും ഇഎസ്‌ ഐ ആനുകൂല്യം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ വര്‍ക്കിംഗ്‌ പ്രസിഡന്‍‍റ് ആര്യനാട്‌ മോഹനന്‍ ,ജില്ലാ പ്രസിഡന്റ്‌ ഷേര്‍ലി സജി, ജില്ലാ സെക്രട്ടറി ഷൈനി ജ്യോതി എന്നിവര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *