തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് 24 മണിക്കൂറിനകം ഹൈക്കമാൻഡ് തീരുമാനമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ പിന്തുണയും തീരുമാനത്തിൽ ഘടകമാകുമെന്ന് മുരളീധരൻ പ്രതികരിച്ചു.സീനിയോരിറ്റിയൊന്നും മുഖ്യമന്ത്രി തീരുമാനത്തിൽ ബാധകമാകേണ്ട കാര്യമില്ല. െന്നും മുരളീധരൻ പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് എഐസിസി നിരീക്ഷകരെ അഭിപ്രായമറിയിച്ചതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രതിഷേധങ്ങൾ സ്വാഭാവികമാണ്
ഫ്ലക്സിന്റെ എണ്ണം കൂടിയതുകൊണ്ടോ പ്രകടനം നടത്തിയതുകൊണ്ടോ കാര്യമില്ല. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രതിഷേധം തുടരും. അത് കഴിഞ്ഞാൽ പ്രതിഷേധങ്ങൾ അടങ്ങുമെന്നും മുരളീധരൻ പറഞ്ഞു.