റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാമനാട്ടുകര അപകടം; ചെര്‍പ്പുളശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസല്‍ ഗുണ്ടാത്തലവന്‍ അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്

June 22, 2021 - 4:08 pm

കോഴിക്കോട്: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെര്‍പ്പുളശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസല്‍ ഗുണ്ടാത്തലവന്‍ അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ചെര്‍പ്പുളശേരിയില്‍ അനസ് പെരുമ്പാവൂരിന് താമസ സൗകര്യമൊരുക്കിയത്. ചരല്‍ ഫൈസലാണ്. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ 22/06/21 ചൊവ്വാഴ്ച പുറത്തുവന്നിട്ടുണ്ട്. ചെര്‍പ്പുളശേരിയില്‍ അനസിന് വേണ്ടി ചരല്‍ ഫൈസല്‍ താമസ സൗകര്യമൊരുക്കിയതായി ഹോട്ടല്‍ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.

കാപ്പ ചുമത്തിയുള്ള ശിക്ഷക്ക് ശേഷം മാർച്ച് മാസത്തിലാണ് അനസ് ചെർപ്പുളശ്ശേരിയിൽ എത്തിയത്. ചരല്‍ ഫൈസലും അനസും തമ്മില്‍ നടന്ന ഇടപാടുകളെന്താണെന്ന് പൊലീസ് പരിശോധിക്കും. രാമനാട്ടുകര ഓപ്പറേഷനില്‍ അനസിന്റെ നേരിട്ടുള്ള എന്തെങ്കിലും ഇടപെടലുണ്ടായിട്ടുണ്ടോയെന്ന കാര്യവും ഇതിനോടൊപ്പം പൊലീസ് അന്വേഷിച്ച് വരികയാണ്. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ച് പേരാണ് 21/06/21 തിങ്കളാഴ്ച രാമനാട്ടുകര നടന്ന വാഹനാപകടത്തില്‍ മരിച്ചത്.

പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ വധക്കേസ്, റഹീം വധശ്രമക്കേസ്, അനധികൃതമായി ആയുധം കൈവശം വെയ്ക്കുക, സ്വർണക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, സംസ്ഥാനത്തിന് അകത്തും പുറത്തും സ്ഥലം ഇടപാടുകൾ സംബന്ധിച്ച കേസുകളിലെല്ലാം പ്രതിയാണ് പെരുമ്പാവൂർ അനസ്. ഗുണ്ടാത്തലവന്റെ പ്രതീതിയിലാണ് അനസ് യാത്രകള്‍ നടത്തുന്നത്. ആഢംബര വാഹനവും ബോഡി ഗാര്‍ഡും ഉള്‍പ്പെടെ വലിയ സംഘം തന്നെ അനസിനൊപ്പമുണ്ടാവും. ചരല്‍ ഫൈസല്‍ താമസമൊരുക്കിയ ഹോട്ടലിലും സമാന രീതിയില്‍ പരിവാരങ്ങളുമായിട്ടാണ് അനസ് എത്തിയത്.

കരിപ്പൂരിലൂടെ കടത്തികൊണ്ടുവരുന്ന സ്വര്‍ണം വിവിധ സംഘങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാരും കവര്‍ച്ചാ സംഘവും തമ്മിലുള്ള കുടിപ്പകയും ഏറ്റമുട്ടലുമാണ് രാമനാട്ടുകര അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒരു സാധാരണ വാഹനാപകടം എന്ന നിലയില്‍ ആരംഭിച്ച അന്വേഷണം ഇന്നോവകാറിലുള്ളവരെ ചോദ്യം ചെയ്തതോടെയാണ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റിലേക്ക് നീങ്ങിയത്. മരിച്ചവരുടെ ക്രിമിനല്‍ പശ്ചാത്തലവും ചെര്‍പ്പുളശ്ശേരി സ്വദേശി ചരല്‍ ഫൈസലിന്റെ സഹായികളുമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ പൊലീസിനൊപ്പം കസ്റ്റംസും അന്വേഷണത്തില്‍ സഹകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *