റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരംമുറി വിവാദത്തില്‍ എല്ലാ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന്‌ റവന്യൂ മന്ത്രി കെ.രാജന്‍

June 22, 2021 - 7:29 am

കൊച്ചി: മരംമുറി വിവാദത്തില്‍ സര്‍ക്കാരിനോ മന്ത്രി മാര്‍ക്കോ പങ്കില്ലെന്ന്‌ ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ രാജന്‍ . എല്ലാ മരങ്ങളും റവന്യൂ പട്ടയഭൂമിയില്‍ നിന്നാണ്‌ മുറിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തയില്ലെന്നും . ഉത്തരവ്‌ ദുര്‍വ്യാഖ്യാനം ചെയ്‌തുവെന്നതാണ്‌ യാധാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമോ ആശയകുഴപ്പമോ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരം കൊളളയില്‍ പ്രത്യേ അന്വേഷണം നടക്കുന്നുണ്ട്‌ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം മറ്റ്‌ നടപടികള്‍ സ്വീകരിക്കും . ഈഡി അടക്കം എല്ലാ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരംകൊളളയില്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നും കൃത്യവിലോപം ഉണ്ടായിട്ടില്ലന്നും അ്‌ദ്ദേഹം ആവര്‍ത്തിച്ചു അതേസമയം മരം മുറിയില്‍ വനം വകുപ്പിന്‍റെ പ്രാഥമിക പരിശോധനയില്‍ നിര്‍ണായകമായ കണ്ടെത്തലുകളാണ്‌ ഉണ്ടായിട്ടുളളത്‌. മുട്ടിലില്‍ 106 ഈട്ടിമരങ്ങളും, എറണാകുളം ജില്ലയില്‍ ഈട്ടിയും തേക്കുമടക്കം 196 മരങ്ങളും മുറിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മരങ്ങള്‍ മുറിച്ചത്‌ വനഭൂമിയില്‍ നിന്നല്ലെന്നും വനം വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌..വിവാദമായിരിക്കുന്ന കൂടുതല്‍ ജില്ലകളിലെ കണക്ക്‌ പരിശോധിക്കുന്നുണ്ട്‌ . ഉപ്പുതിന്നുന്നവന്‍ വെളളം കുടിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതേ തനിക്കും പറയാുളളവെന്നും മന്ത്രി കൂട്ടിചചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *