അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: പട്ടികജാതി, പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യ സംരംഭകത്വ പരിശീലനം

June 21, 2021 - 5:54 pm

എറണാകുളം: കേന്ദ്രഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ തൃശ്ശൂര്‍ സീമെറ്റും (സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ്‌ഫോര്‍ ഇലക്ട്രോണിക്‌സ്‌ ടെക്‌നോളജി) സംസ്ഥാനപട്ടികജാതി, പട്ടികവര്‍ഗ വികസന ഡയറക്ടറേറ്റും ഐ.എച്.ആര്‍.ഡി എറണാകുളം റീജിയണല്‍ സെന്ററും സഹകരിച്ച് കേരളത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണത്തിലും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ ഇ ഡിബള്‍ബ്, സോളാര്‍ ലാന്റേണ്‍ എന്നിവയുടെനിര്‍മാണത്തിലും15ദിവസത്തെ സൗജന്യസംരംഭകത്വപരിശീലനംനല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ടി.എച്.എസ്.എല്‍.സി / വി.എച്.എസ്.ഇ / പ്ലസ്ടു സയന്‍സസ് എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്കാണ് പരിശീലനം.

പ്രസ്തുത പരിപാടിയുടെ ഭാഗമായി 26 ജൂണ്‍ 26 ന്  നടത്തപ്പെടുന്ന ഓണ്‍ലൈന്‍ ഓറിയെന്റേഷന്‍ പ്രോഗ്രാമില്‍ താഴെകാണുന്ന ഗൂഗിള്‍മീറ്റ് ജോയിനിംഗ്‌കോഡ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഗൂഗിള്‍മീറ്റ് ജോയിനിംഗ്‌കോഡ്: ddm-iupm-kbu പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മണിമുതല്‍ 11 മണിവരെയും, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 11 .30 മുതല്‍ 12 .30 വരെയും ആയിരിക്കും പ്രോഗ്രാം നടത്തപ്പെടുക. അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:  ംww.mfsekm.ihrd.ac.in
Emailt:raining.ihrdrcekm@gmail.com, ഫോണ്‍. 0484 2985252

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *