തിരുവനന്തപുരം: വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തമായി ഡയറി അച്ചടിക്കരുത്

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, യൂണിവേഴ്‌സിറ്റികൾ, സർക്കാർ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങൾ എന്നിവ സ്വന്തമായി ഡയറി, കലണ്ടർ ദിനസ്മരണ, കോഫീ ടേബിൾ ബുക്കുകൾ അച്ചടിക്കരുതെന്ന് സർക്കാർ ഉത്തരവായി. ഇതിനുപകരം ഡിജിറ്റൽ (ഓൺലൈൻ/മൊബൈൽ) രൂപത്തിൽ പ്രസിദ്ധീകരിച്ച് ജീവനക്കാർക്കും മറ്റുള്ളവർക്കും ലഭ്യമാക്കാം. സർക്കാർ ഡയറിയുടെ അച്ചടി പരിമിതപ്പെടുത്തണമെന്നും (ഡയറിയിൽ ഡെസിഗ്നേറ്റ് ചെയ്തിട്ടുള്ളവരുടെ എണ്ണത്തിനനുസരിച്ച്) കലണ്ടർ അച്ചടി സർക്കാർ ഓഫീസുകളിലേയ്ക്കുള്ള ആവശ്യത്തിനു വേണ്ട എണ്ണം മാത്രമായി നിജപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം