ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തിൻ്റെ 80 % പ്രദേശങ്ങളിലും എത്തിച്ചേർന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ മൂന്നിന് ആരംഭിച്ചതിനുശേഷം 10 ദിവസത്തിനുള്ളിലാണ് രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ 80 ശതമാനവും കാലവർഷം വ്യാപിച്ചത്.
ഞായറാഴ്ച(13/06/21) പകലോടെ മൺസൂൺ ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബീഹാർ, ജമ്മു കശ്മീർ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹരിയാന, ചണ്ഡിഗഡ്, വടക്കൻ പഞ്ചാബ് എന്നിവിടങ്ങളിൽ മൺസൂൺ എത്തിച്ചേർന്നു.
ജൂൺ 16 നകം മൺസൂൺ ദില്ലിയിലെത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



