ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരേ കൊന്ന ആഗ്രയിലെ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു

ലക്നൗ: ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരുടെ ജീവന്‍ എടുത്ത ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു.ആഗ്രയിലെ ശ്രീ പാരസ് ആശുപത്രിയാണ് അടച്ച് പൂട്ടിയത്.ഏപ്രില്‍ 26 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ആഗ്രയിലെ പ്രധാന ഓക്സിജന്‍ വിതരണ കമ്പിനി ഓക്സിജന്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഡോ അരിഞ്ജയിനെ അറിയിച്ചു. തുടര്‍ന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ട് പോകാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. ഇതിനിടെ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടാല്‍ എത്ര രോഗികളുടെ ജിവന്‍ നഷ്ടമാകുമെന്ന് വിലയിരുത്താന്‍ ജീവനക്കാരോട് ആശുപത്രി ഉടമ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷം രാവിലെ ഏഴ് മണിയോടെ മോക്ഡ്രില്‍ എന്ന രൂപേണ ഓക്സിജന്‍ വിതരണം തടസപ്പെടുത്തി. ഇതോടെ അത്യാസന്ന നിലയിലുള്ള കൊറോണ രോഗികള്‍ ഉള്‍പ്പെടെ 22 പേര്‍ മരണപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു.ശബ്ദ സന്ദേശത്തിന്റെ ഉറവിടം ആശുപത്രി ഉടമ ഡോ.അരിഞ്ജയ് ജെയിനിന്റേതാണ് എന്ന് ജില്ലാ മജ്സിട്രേറ്റ് പ്രഭു എന്‍ സിങ് സ്ഥിരീകരിച്ചു.അതേസമയം സംഭവം നടന്ന ദിവസം ആശുപത്രിയില്‍ ഏഴ് പേര്‍ മാത്രമാണ് മരിച്ചതെന്നാണ് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നത്.

Share
അഭിപ്രായം എഴുതാം